Trending

കുമാരനല്ലൂർ ഗവ: എൽ പി സ്കൂളിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു.



കാരമൂല: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കാരമൂല ഗവ: സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ടി കെ ജുമാൻ ഉദ്ഘാടനം ചെയ്തു. പ്രസ്ത പ്രേംകുമാർ, ഫൗസിയ ജി, സുനിത കെ, ഹൈറുന്നിസ തുടങ്ങിയവർ സംസാരിച്ചു. ഭിന്നശേഷി ദിനത്തെക്കു റിച്ചുള്ള പ്രാധാന്യം വിവരിച്ച് നസ്‌ല ഒ, ഫാത്തിമ ഷിദ എന്നിവർ പ്രസംഗിച്ചു.


നിത പി, ഹന്ന ഫാത്തിമ, ത്വയ്ബ ഫാത്തിമ, ഫാത്തിമ ഷിദ, മിൻഹ ഫാത്തിമ, അനുശ്രീ, നന്ദന, ഹൃദ്യ, ഹിന, റഹ്ഫ, സിയ മെഹറിൻ എന്നിവർ മ്യൂസിക്കൽ ഡ്രാമ അവതരിപ്പിച്ചു. ഷിയ ഫാത്തിമ, ദിൽന, നിദ ഒ,ഫിദ ഫാത്തിമ, അംന ഫാത്തിമ എന്നിവർ ഗാനം ആലപിച്ചു. 


ഇഷ ഫാത്തിമ, ഹയ സി എന്നിവരുടെ പ്രത്യേക സ്റ്റേജ് ഷോയും അരങ്ങേറി. മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനം വിതരണം ചെയ്തു. സ്കൂൾ ലീഡർ ഷിയ ഫാത്തിമ ഭിന്നശേഷി ദിന സന്ദേശം അവതരിപ്പിച്ചു.

അർച്ചന, ഹർഷ, മെഹബൂബ, നഫീസ, ഫിദ, സാജിത, ഷഹാന, ശ്രീജയ, ബിജുല എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli