മണാശ്ശേരി: കെ എം സി ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമേർജിങ് ടെക്നോളജി ആൻഡ് മാനേജ്‌മന്റ്, എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മണാശ്ശേരി തൂങ്ങുംപുറം അംഗൻവാടിയിൽ ശിശുദിനം ആചരിച്ചു.
പരിപാടിയുടെ ഭാഗമായി അംഗൻവാടി വിദ്യാർത്ഥികൾക്കായി കളറിംഗ് മത്സരവും, അംഗൻവാടിക്കായി വൈറ്റ് ബോർഡും, വിദ്യാർത്ഥികൾക്ക് സമ്മാനപ്പൊതിയും നൽകി.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അതുൽ എ ആർ, ദിൽഷ കെ പി, കവിത ജി എൽ, എൻ എസ് എസ് വോളന്റീർമാരായ അന്വയ, അഹ്സാൻ, അംഗൻവാടി അധ്യാപികമാരായ നിഷി എൻ കെ, ഷിംന രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
Tags:
mukkam
