Trending

കെ എസ് ടി എ ജില്ലാ സമ്മേളനം സംഘാടക സമിതിയായി.



മുക്കം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ 35ാം വാർഷിക ജില്ലാ സമ്മേളനം 2026 ജനുവരി 23,24 തീയതികളിൽ മുക്കത്ത് വെച്ച് നടക്കും. "മത നിരപേക്ഷ ജനാധിപത്യ ഇന്ത്യ.... വികസിത വൈജ്ഞാനിക നവകേരളം...... സാർവത്രിക ഗുണമേന്മ വിദ്യാഭ്യാസം....." എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന സമ്മേളനത്തിന്റെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

സംഘാടക സമിതി രൂപീകരണ യോഗം എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈ: പ്രസിഡണ്ട് പി എസ് സ്മിജ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ, കെ ഷാജിമ, പി ടി ബാബു, ദിപു പ്രേംനാഥ്, കെ ടി ബിനു, എ കെ ഉണ്ണികൃഷ്ണൻ, കെ ടി ശ്രീധരൻ, എൻ ചന്ദ്രൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശൻ, സജീഷ് നാരായണൻ, വി പി മനോജ് എന്നിവർ സംസാരിച്ചു. 

ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും പി.സി മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: ചെയർമാൻ: ലിന്റോ ജോസഫ് എം എൽ എ, ജനറൽ കൺവീനർ: വി അജീഷ്.
Previous Post Next Post
Italian Trulli
Italian Trulli