തോട്ടുമുക്കം: തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിൽ ശിശുദിനം വർണ്ണാഭമായി ആഘോഷിച്ചു. പ്രധാനാധ്യാപിക ഷറീന ടീച്ചർ കൊച്ചു കൂട്ടുകാർക്ക് റോസാ പൂക്കൾ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. കൊച്ചു കൂട്ടുകാർ അവതരിപ്പിച്ച വിവിധ പരിപാടികൾ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു.
അധ്യാപകരായ റീന, മുബീന, സുനിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് ജിവാഷ് സാറിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും ലഹരിക്കെതിരെയുള്ള വീഡിയോ പ്രദർശനവും നടന്നു. രാഹുൽ സാർ നന്ദി പറഞ്ഞു.
Tags:
education

