Trending

വർണ്ണോത്സവം; അങ്കണവാടിയിൽ കലാ മത്സരങ്ങൾ സംഘടിപ്പിച്ച് എൻഎസ്എസ് വളണ്ടിയർമാർ.



കൊടിയത്തൂർ: നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന വർണ്ണോൽസവം പദ്ധതിയുടെ ഭാഗമായി
കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ
എൻഎസ്എസ്, റോവർ ആൻഡ് ഗൈഡ് വളണ്ടിയർമാർ കാരക്കുറ്റി, മാനസ ഗ്രാമത്തിലെ അങ്കണവാടി, ഗവൺമെന്റ് എൽ പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു.

കുരുന്നു വിദ്യാർത്ഥികൾക്കായി വളണ്ടിയർമാർ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും സ്നേഹ സമ്മാനങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്യുകയും ചെയ്തു. കാരക്കുറ്റി ഗവൺമെന്റ് എൽ പി സ്കൂൾ ലൈബ്രറിയിലേക്ക് വിദ്യാർത്ഥികൾ ശേഖരിച്ച പുസ്തകങ്ങൾ പ്രധാന അധ്യാപിക ജംഷിയ പികെ ഏറ്റുവാങ്ങി.

പ്രമുഖ സിനിമ സാംസ്കാരിക പ്രവർത്തകനും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കെ ടി മൻസൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം എസ് ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെടി സലിം, ഗൈഡ് ക്യാപ്റ്റൻ ഷഹർബാൻ കോട്ട, ഇർഷാദ് ഖാൻ, ജാസിറ പി.കെ വളണ്ടിയർമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഫോട്ടോ: വർണ്ണോത്സവം പദ്ധതിയുടെ കൊടിയത്തൂർ പിടി എം ഹയർ സെക്കൻഡറി സ്കൂൾ യൂനിറ്റ് തല ഉദ്ഘാടനം കാരക്കുറ്റി അങ്കണവാടിയൽ സാംസ്കാരിക സിനിമ പ്രവർത്തകൻ കെ.ടി മൻസൂർ നിർവഹിക്കുന്നു.
Previous Post Next Post
Italian Trulli
Italian Trulli