കൊടിയത്തൂർ: "പവിത്രമാണ് കുടുംബം, പരിശുദ്ധമാണ് ബന്ധങ്ങൾ" എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കൊടിയത്തൂരിൽ കേരള നദ് വത്തുൽ മുജാഹിദീൻ സംഘടിപ്പിച്ച ഫാമിലി മീറ്റ് മുക്കം മണ്ഡലം കെ എൻ എം സെക്രട്ടറി അബ്ദുൽ റഷീദ് ഖാസിമി ഉദ്ഘാടനം ചെയ്തു. കെ ഉസ്സൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
എം എ അബ്ദുറഹ്മാൻ സാഹിബ്, എം അബ്ദുറഹ്മാൻ മദനി, കൊടിയത്തൂർ മണ്ഡലം കെ എൻ എം സെക്രട്ടറി ഇ അബ്ദുൽഹമീദ് മാസ്റ്റർ, മുഹമ്മദ് മോൻ, ഇ മോയിൻ മാസ്റ്റർ, റാഫി കുയ്യിൽ എന്നിവർ സംസാരിച്ചു. സത്താർ കൂളിമാട് മുഖ്യഭാഷണം നടത്തി.
Tags:
KODIYATHUR