Trending

വനിതകൾക്ക് സഹായവുമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്, മുട്ടക്കോഴി വിതരണത്തിന് തുടക്കം.



മുട്ടക്കോഴി വിതരണോദ്ഘാടനം ദിവ്യ ഷിബു നിർവഹിക്കുന്നു.

കൊടിയത്തൂർ: വനിതകൾക്ക് വരുമാന മാർഗം എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ മുട്ടക്കോഴി വിതരണത്തിന് തുടക്കമായി. ഗ്രാമ പഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.കെ.അബൂബക്കർ , പഞ്ചായത്ത്സെക്രട്ടറി ഒ.എഅൻസു , വെറ്ററിനറി ഡോക്ടർ സുഭാഷ് രാജ് എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli