പി.എസ്.സി പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി ഹയർ സെക്കൻഡറി അധ്യാപകനായി നിയമനം കിട്ടിയ വി.സി അലിക്ക് കൊടിയത്തൂർ സി.എച്ച് കൾച്ചറൽ സെന്ററിന്റെ ഉപഹാരം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. കെ. നദീറ നൽകുന്നു.
കൊടിയത്തൂർ: പി.എസ്.സി പരീക്ഷയിൽ ഉയർന്ന റാങ്കോടെ ഹയർ സെക്കൻഡറി അധ്യാപകനായി നിയമനം നേടിയ വി.സി അലിയെ കൊടിയത്തൂർ സി.എച്ച് കൾച്ചറൽ സെന്റർ അനുമോദിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ നദീറ ഉപഹാര ദാനം നിർവ്വഹിച്ചു.
ചടങ്ങിൽ കൾച്ചറൽ സെന്റർ രക്ഷാധികാരി ടി.ടി അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി ഖത്തർ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഇ.എ നാസർ, വാർഡ് ലീഗ് ജനറൽ സെക്രട്ടറി ഇ.കെ മായിൻ, ട്രഷറർ മുഹമ്മദലി പുതിയോട്ടിൽ, അബ്ദു സമദ് കണ്ണാട്ടിൽ, മൻസൂർ കൊടിയത്തൂർ, അബ്ദുൽ കരീം കോട്ടമ്മൽ, കെ.സി സിദാൻ അസ്ലം, നാസർ മാസ്റ്റർ കണ്ണാട്ടിൽ എന്നിവർ പ്രസംഗിച്ചു.
കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി ഇ.എ ജബ്ബാർ സ്വാഗതവും പി.വി നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
ഭാരവാഹികളായ പി.വി ഹുസൈൻ, പി.പി ഫൈസൽ, അബ്ദുറഹ്മാൻ പുതിയോട്ടിൽ, എം ഇർഷാദ്, ടി.എൻ. ഇമ്പിച്ചിക്കോയ, പി. അഹമ്മദ് കുട്ടി, വി.സി അബ്ദുള്ള കോയ എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR