കൊടിയത്തൂർ: ജനദ്രോഹ ഭരണക്കാരെ പുറത്താക്കുക, കൊടിയത്തൂരിന് നഷ്ടമായ അഞ്ചു വർഷങ്ങൾ എന്നീ വിഷയങ്ങൾ ഉയർത്തി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് യുഡിഎഫ് ഭരണ സമിതിക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിക്കോട് സായാഹ്ന ധർണയും, വികസന മുരടിപ്പിനെതിരെയുള്ള കുറ്റപത്ര പ്രകാശനവും നടത്തി.
തീർത്തും പൊട്ടിപ്പൊളിഞ്ഞ് കാൽ നടയാത്രക്ക് പോലും ദുഷ്കരമായ പന്നിക്കോട് എടപ്പറ്റ നായിപ്പറ്റ റോഡിൽ വാഴ വെച്ച് പ്രതിഷേധിച്ച് നൂറുകണക്കിന് എൽഡിഎഫ് പ്രവർത്തകരുടെ റാലിക്ക് ശേഷം പന്നിക്കോട് നടന്ന സായാഹ്ന ധർണ്ണ ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. തുടർന്ന് യുഡിഎഫ് ഭരണ സമിതിക്കെതിരെയുള്ള കുറ്റപത്രം പ്രകാശനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി അബൂബക്കർ അധ്യക്ഷത വഹിച്ചു.
മാത്യു തറപ്പത്തൊട്ടിയിൽ, ഗുലാം ഹുസൈൻ കൊളക്കാടൻ, സിടിസി അബ്ദുള്ള, ഗിരീഷ് കാരക്കുറ്റി, കെ പി ചന്ദ്രൻ, നൗഷാദ് കൊടിയത്തൂർ, കരീം കൊടിയത്തൂർ എന്നിവർ സംസാരിച്ചു. ബിനോയ് ടി ലൂക്കോസ് സ്വാഗതവും സി ഹരീഷ് നന്ദിയും പറഞ്ഞു.
Tags:
KODIYATHUR