മുക്കം: എൻ്റെ നെല്ലിക്കാപറമ്പ് സന്നദ്ധസേന സ്വാതന്ത്ര്യ ദിന ആഘോഷം സംഘടിപ്പിച്ചു. നെല്ലിക്കാപറമ്പിൽ നടന്ന ചടങ്ങിൽ, മുതിർന്ന പൗര കുഞ്ഞിപ്പാത്തുമ്മ സി.പി പതാക ഉയർത്തി. ആൻവി മോൾ പ്രതിജ്ഞ ചൊല്ലി. തുടർന്ന് ഹമീദ് മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
വാർഡ് മെമ്പർ ജിജിത സുരേഷ്, മജീദ് മാസ്റ്റർ, സുരേഷ് കട്ടിച്ചാൽ, സലീം മാസ്റ്റർ വലിയപറമ്പ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചീഫ് കോഡിനേറ്റർ മുനീർ, റഷീദ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.