കൊടിയത്തൂർ: കേരള ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശത്തിൽ യുവധാര ഗ്രന്ഥശാല കാരക്കുറ്റി പി.ടി.എം ഹൈസ്കൂൾ കൊടിയത്തൂരിൽ വെച്ച് അഖില കേരള വായനോത്സവം സംഘടിപ്പിച്ചു. അധ്യാപകരായ ഷാഹിദ് ഇർഫാൻ, പ്രസീത പി.കെ എന്നിവർ നേതൃത്വം നൽകി. ജെനിൻ അബ്ദുൽ നാസിർ ഒന്നാം സ്ഥാനവും റാസിൻ അഹമ്മദ് രണ്ടാം സ്ഥാനം, അഭിനവ് ഹരീഷ് മൂന്നാം സ്ഥാനവും നേടി.
പി.ടി.എം ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ യുവധാര ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി വിജയികൾക്ക് ഉപഹാരം നൽകി.
ഹെഡ്മാസ്റ്റർ സുധീർ ജി, ഡി.എച്ച്.എം കെ.പി മുഹമ്മദ്, നൂറുദ്ധീൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി എ.പി നാസർ, നവാസ് മാസ്റ്റർ ഇർഫാൻ മാസ്റ്റർ, യുവധാര ഗ്രന്ഥശാല ലൈബ്രറിയൻ സുനിൽ പി.പി എന്നിവർ സംസാരിച്ചു.
Tags:
KODIYATHUR