Trending

അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ സി.പി.ഐ.എം കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.



കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് യുഡിഎഫ് ഭരണ സമിതിയുടെ അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ സി.പി.ഐ.എം ന്റെ നേതൃത്വത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ തമ്മിലടിയും അനൈക്യവും കാരണം കേരള സംസ്ഥാന ഗവർമെന്റ് അനുവദിച്ച 20 കോടിയിലേറെ രൂപ ചിലവഴിക്കാതെ ലാപ്പ് സാക്കിയതും മൂലം പ്രധാനപ്പെട്ട റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞതു മൂലം ജനങ്ങൾ ദുരിതത്തിലായി.

സി.പി.ഐ.എം കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിയത്തുരങ്ങാടിയിൽ നിന്നും നൂറുകണക്കിന് പേർ പങ്കെടുത്ത ബഹുജന മാർച്ചിനുശേഷം നടന്ന പ്രതിഷേധ ധർണ്ണ സിപിഐഎം കൊടിയത്തൂർ ലോക്കൽ സെക്രട്ടറി ഗിരീഷ് കാരക്കുറ്റിയുടെ അധ്യക്ഷതയിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. 

സിപിഐഎം ഏരിയ സെക്രട്ടറി വി.കെ വിനോദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ നാസർ കൊളായി, അരുൺ ഇ, പന്നിക്കോട് ലോക്കൽ സെക്രട്ടറി ബിനോയ് ടി ലൂക്കോസ്, ഇ. രമേശ് ബാബു എന്നിവർ സംസാരിച്ചു. ജോണി ഇടശ്ശേരി സ്വാഗതവും സി ടി സി അബ്ദുള്ള നന്ദിയും പറഞ്ഞു. കെ.പി ചന്ദ്രൻ, സി. ഹരീഷ്, എൻ രവീന്ദ്രകുമാർ, എ പി സജിത്ത്, അഖിൽ കെ പി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli