കൊടിയത്തൂർ: കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് അജ്ഹദ് മധ്യപ്രദേശിൽ വെച്ച് ഓഗസ്റ്റ് 29 മുതൽ 30 വരെ നടക്കുന്ന ദേശീയ പാര അത്‌ലറ്റിക്സ് മീറ്റിൽ കേരളത്തിനായ് മാറ്റുരയ്ക്കാൻ ഒരുങ്ങുന്നു.
പ്രതിസന്ധികളെ അവസരങ്ങൾ ആക്കി മുന്നേറുന്ന അജഹദ് നേരത്തെ നാലു തവണ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് ദേശീയപാര അത്‌ലറ്റിക്സ് മീറ്റിൽ പങ്കെടുത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. പ്ലസ്ടു സയൻസ് വിദ്യാർത്ഥിയായ അജഹദ് ഇത്തവണ മൂന്ന് ഇനങ്ങളിലാണ് മത്സരിക്കുന്നത്.
ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലായുള്ള അജ്ഹദ് മെഡൽ നേടുമെന്ന പ്രതീക്ഷയിലാണ് അജ്ഹദിൻ്റെ അധ്യാപകരും സഹപാഠികളും. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ അജഹദിന് വിദ്യാർത്ഥികൾ ഊഷ്മളമായ യാത്രയയപ്പ് നൽകി.
ചടങ്ങിൽ പ്രിൻസിപ്പൽ എം എസ് ബിജു, സ്റ്റാഫ് സെക്രട്ടറി കെ ടി സലീം, സലീം കൊളായി, സുലൈഖ ടീച്ചർ, ഇർഷാദ് ഖാൻ, ഉബൈദുള്ള, സഹർബാൻ കോട്ട തുടങ്ങിയവർ സംബന്ധിച്ചു.
Tags:
EDUCATION