Trending

'ഇഗ്നൈറ്റ്' 25 എൻഎസ്എസ് വളണ്ടിയർമാർക്കായി ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്കുള്ള നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

എൻഎസ്എസ് സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധ കർമ്മ പദ്ധതികൾ സമയബന്ധിതമായും, ഫലപ്രദമായും നടപ്പാക്കാൻ വളണ്ടിയർമാരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പിടിഎ പ്രസിഡണ്ട് എസ് എ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെ സി ഐ സോൺ ട്രെയിനർ ഷാഹിദ് എളേറ്റിൽ എൻഎസ്എസ് മാവൂർ ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണൻ, എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. 

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലീം, പ്രിയ വി, വളണ്ടിയർമാരായ അബ്ദുൽ ഹാദി, റസ്‌ല, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർക്കായുള്ള ഏകദിന നേതൃ പരിശീലന ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post
Italian Trulli
Italian Trulli