കൊടിയത്തൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിലെ വനിതാവേദി "സമൂഹത്തിൽ മഹിളകളുടെ പ്രാധാന്യം" എന്ന വിഷയത്തിൽ സെമിനാർ നടത്തി. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ നദീറ സെമിനാർ ഉദ്ഘാടനം ചെയ്തു.
വനിതാ വേദി പ്രസിഡണ്ട് എൻ വി ശരീഫയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ മുഖ്യഭാഷണം നടത്തി. വനിതാ വേദി ജനറൽ സെക്രട്ടറി ഹസ്ന ജാസ്മിൻ, മറിയകുട്ടി മുഹമ്മദലി, ഫാത്തിമ കെ.പി, നഫീസ തറമ്മൽ, പി പി ജുറൈന, ജസ്ന പുത്തൻ പീടിയേക്കൽ, സാബിറ അഷ്റഫ്, ഷാഹിന പി പി, ലൈബ്രറി സെക്രട്ടറി പി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
ജമീല മൊയ്തീൻ കാരാട്ട്, ആയിഷ സുഹ്റ എം, വി എ റഷീദ് മാസ്റ്റർ, റഷീദ് ചേപ്പാലി, കാരാട്ട് മുഹമ്മദ് മാസ്റ്റർ, മൂസ തറമ്മൽ, പൈതൽ ടി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KODIYATHUR