കൊടിയത്തൂർ: അൻപതാമത് ജൂനിയർ ഇന്റർ ഡിസ്ട്രിക്ട് സ്റ്റേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ടീമിന്റെ ക്യാപ്റ്റനായി കിരീടം നേടി സംസ്ഥാന ജൂനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ക്രസൻ്റ് ഫുട്ബോൾ അക്കാദമി കാരക്കുറ്റിയുടെ മിജുവാദിന് യുവധാര ഗ്രന്ഥശാല കാരക്കുറ്റി സ്വീകരണം നൽകി.
കെ സി മുഹമ്മദ് നജീബിന്റെ അധ്യക്ഷതയിൽ ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി ഉപഹാരം നൽകി. പിടി അബൂബക്കർ മാസ്റ്റർ, എം അബ്ദുറഹിമാൻ, എം കെ അബ്ദുസ്സലാം, ബിജു വിളക്കോട്, സാജിദ് പേക്കാടൻ, അഖിൽദാസ് സി കെ എന്നിവർ സംസാരിച്ചു.
ലൈബ്രറിയൻ പി പി സുനിൽ സ്വാഗതവും വേലായുധൻ കെ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR