Trending

തെരഞ്ഞെടുപ്പു കമ്മീഷൻ ഭരിക്കുന്നവരുടെ ചട്ടുകമാകരുതെന്ന് കെ എൻ എം.

കൊടിയത്തൂർ: സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് നടത്താൻ ചുമതലപ്പെട്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ, ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമാകരുതെന്ന് സൗത്ത് കൊടിയത്തൂരിൽ നടന്ന കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു. 

കെ എൻ എം സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊഫസർ എൻ വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. എം അബ്ദുറഹിമാൻ മദനി അദ്ധ്യക്ഷനായിരുന്നു. യു. അബ്ദുല്ല ഫാറൂഖി മുഖ്യാതിഥിയായി. 

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകൾ അദ്ദേഹം വിതരണം ചെയ്തു. അംജദ് അൻസാരി പുത്തൂർ, കെ എൻ എം ജില്ല ജോയിൻ്റ് സെക്രട്ടറി ശബീർ കൊടിയത്തൂർ, കെ എൻ എം വിദ്യാഭ്യാസ ബോർഡ് മെമ്പർ റഫീഖ് കൊടിയത്തൂർ, മണ്ഡലം പ്രസിഡൻ്റ് എം അഹമ്മദ് കുട്ടി മദനി, ഇ മോയിൻ മാസ്റ്റർ, പി. അബ്ദുറഹിമാൻ സലഫി, കാരാട്ട് മുഹമ്മദ് മാസ്റ്റർ, ഗഫൂർ കണ്ണഞ്ചേരി, നസീം എം, ഫവാസ് മൂസ എം എന്നിവർ സംസാരിച്ചു.

വനിതാ സംഗമത്തിൽ നബീല കുനിയിൽ മുഖ്യ പ്രഭാഷണം നടത്തി. ഉമൈബാൻ ടീച്ചർ അദ്ധ്യക്ഷയായിരുന്നു. ആരിഫ പി, മൈമൂന ടീച്ചർ, സഫീറ സി സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli