കാരശ്ശേരി: ആനയാംകുന്ന് കൃഷ്ണ (പാർഥ സാരഥി) ക്ഷേത്രത്തിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ രാമായണ മാസം സമാപന സദസ്സ് സംഘടിപ്പിച്ചു. സദസ്സിന് മാതൃ സമിതി പ്രസിഡന്റ് മണിയമ്മ ഒതയമംഗലം അധ്യക്ഷയായി. എ.പി മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.
മലബാർ ദേവസ്വം ക്ഷേമനിധി ബോർഡ് മെമ്പർ വിഷ്ണു നമ്പൂതിരി കൊല്ലോറ്റ, പ്രേമദാസ് 'പതഞ്ജലി' മുക്കം, ഒതയ മംഗലത്ത് ശങ്കരൻ കുട്ടിനായർ, മാതൃ സമിതി സെക്രട്ടറി ബിന്ദു കുന്നേരി, ശകുന്തള കുന്നുമ്മേൽ, തങ്കമണി കണിച്ചിമ്മേൽ, പാർവതി പുൽപ്പറമ്പിൽ
തുടങ്ങിയവർ സംസാരിച്ചു. രാമായണ പാരായണം നിർവഹിച്ച പി രുഗ്മിണിയെ ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഉപഹാരങ്ങൾ നൽകി.
Tags:
MUKKAM