Trending

അഗതിമന്ദിരത്തിൽ സ്നേഹ സംഗമം: എൻഎസ്എസ് വളണ്ടിയർമാരുടെ സന്ദർശനം ഹൃദയ സ്പർശിയായി.

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'കരുതും കരങ്ങൾ' പദ്ധതിയുടെ ഭാഗമായി തിരുവങ്ങൂർ കനിവ് അഗതിമന്ദിരം സന്ദർശിച്ചു. ദീർഘ നിശ്വാസങ്ങളും മടുപ്പിക്കുന്നമൗനവും തളംകെട്ടി നിൽക്കുന്ന അഗതിമന്ദിരത്തിന്റെ ഇടനാഴിയിലേക്ക് സ്നേഹവായ്പുമായി എൻഎസ്എസ് വളണ്ടിയർമാർ എത്തിയപ്പോൾ അന്തേവാസികൾക്ക് മറക്കാൻ കഴിയാത്ത അനുഭവമായി മാറി. വളണ്ടിയർമാർ അന്തേവാസികൾക്കൊപ്പം സമയം ചെലവഴിച്ച് സ്നേഹ സംഭാഷണത്തിൽ ഏർപ്പെട്ടു.

സ്നേഹവും കരുണയും പങ്കുവയ്ക്കുമ്പോഴാണ് വിദ്യാഭ്യാസം അർത്ഥവത്താകുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ചേമഞ്ചേരി ഗ്രാമപ ഞ്ചായത്ത് അംഗം അബ്ദുല്ലക്കോയ അഭിപ്രായപ്പെട്ടു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലീം, ഫഹദ് ചെറുവാടി, ഷഹർബാൻ കോട്ട, ജിംഷിത പി സി, വളണ്ടിയർമാരായ മിൻഹാൽ, തമന്ന, മുസമ്മിൽ, ഹെബാ മജീദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ഫോട്ടോ: കരുതും കരങ്ങൾ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ കനിവ് അഗതി മന്ദിരത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗമം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് ശരീഫ് സി കെ ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post
Italian Trulli
Italian Trulli