Trending

ഹിസ്റ്റോറിക്ക: ചെറുവാടിയ്ക്കും കൊടിയത്തൂരിനും കിരീടം.

കൊടിയത്തൂർ: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്‌ കൊടിയത്തൂർ ജി എം യു പി സ്കൂൾ സംഘടി പ്പിച്ച മുക്കം ഉപ ജില്ലാ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ കൊടിയത്തൂർ എസ് കെ യു പി സ്‌കൂളും എൽ പി വിഭാഗത്തിൽ ചെറുവാടി ഗവ ഹയർ സെക്കന്ററി സ്‌കൂളും ചാമ്പ്യൻ മാരായി.

എൽ പി വിഭാഗത്തിൽ ചെറുവാടി ഗവ ഹയർ സെക്കന്ററി സ്കൂളിലെ ആഷിർ അഹമ്മദ് വിയും യുപി വിഭാഗത്തിൽ എസ്.കെ.യു.പി സ്കൂളിലെ ബുർഹാൻ അ ഹമ്മദും ഒന്നാം സ്ഥാനം നേടി.  

താഴക്കോട് എ യു പി സ്കൂളിലെ മുഹമ്മദ്‌ അമീൻ ഫൈസലും കക്കാട് ജി എൽ പി സ്കൂളിലെ മുഹമ്മദ്‌ സയാനും
രണ്ടാം സ്ഥാനം നേടി.

കുമാരനെല്ലൂർ ജി എൽ പി സ്കൂളിലെ ഷിയാ ഫാത്തിമയും കൊടിയത്തൂർ എസ് കെ യുപി സ്കൂളിലെ ആയിഷ നസ്മി മൂന്നാം സ്ഥാനവും നേടി.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിവ്യാ ഷിബു സമ്മാന വിതരണം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ്‌ നൗഫൽ പുതുക്കുടി അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രെസ് എം കെ ഷക്കീല, മുൻ പ്രാധാനാധ്യാപകൻ ഇ കെ അബ്ദുൽ സലാം, എസ് ഇ ആർ ടി ഇ റിസോർസ് പേഴ്സൻ കെ സി ഹാഷിദ്, അധ്യാപകരായ ഫൈസൽ പാറക്കൽ, സുലൈഖ വലപ്ര, എം പി ജസീ ദ, കെ പി നഷീ ദ, വി. അഞ്ജു ഷ, സോജൻ, ഷാഫി തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ : ഹിസ്റ്റോറിക്കാ ഫ്രീഡം ക്വിസ് മത്സരത്തിൽ വിജയികളായ ചെറുവാടി ഗവ ഹയർ സെക്കന്ററി സ്‌കൂളിന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിവ്യ ഷിബു ഉപഹാരം നൽകുന്നു.
Previous Post Next Post
Italian Trulli
Italian Trulli