കൊടിയത്തൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്നു.
രാവിലെ 8.30ന് കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി പി ചെറിയ മുഹമ്മദ് പതാക ഉയർത്തും. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് കെ പി സുരേന്ദ്രനാഥ് സ്വാതന്ത്ര്യദിന സന്ദേശം നൽകും. വിശിഷ്ട വ്യക്തിത്വങ്ങൾ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കും. ദേശീയ പതാകയെപ്പറ്റിയും ദേശീയ ഗാനത്തെക്കുറിച്ചും പ്രഭാഷണം ഉണ്ടാകും.
ദേശീയ ഗാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ചുകൊണ്ട് സാദിഖ് കക്കാട് മുഖ്യാതിഥിയായി പങ്കെടുക്കും. കൾച്ചറൽ സെന്റർ ഭാരവാഹികളും എഴുത്തുകാരും പത്രപ്രവർത്തകരും സാധാരണക്കാരും പരിപാടിയിൽ സംബന്ധിക്കും.
വനിതാ വേദിയുടെയും ഹാപ്പിനസ് ഫോറത്തിന്റെയും യൂത്ത് വിങ്ങിന്റെയും ബാല വേദിയുടെയും വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരുടെയും പങ്കാളിത്തം ഉറപ്പു വരുത്തും.
Tags:
KODIYATHUR