സംസ്ഥാന മന്ത്രിമാരും അവരുടെ വകുപ്പുകളും കെടുകാര്യസ്ഥതയുടെ പര്യായം.
കൊടിയത്തൂർ: രാജ്യത്താകമാനം വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടത്തിയാണ് ബി ജെ പി സഖ്യം അധികാരത്തിൽ തുടരുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയമുഹമ്മദ് മുഹമ്മദ് പറഞ്ഞു. ഇത് ജനങ്ങൾക്ക് മുന്നിലെത്തിച്ച രാഹുൽ ഗാന്ധിക്ക് ഓരോരുത്തരും പിന്തുണ നൽകണമെന്നും അദ്ധേഹം പറഞ്ഞു.
കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതിയുടെ 5 വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ എന്നിവർ നയിച്ച ജന വിജയ ജാഥയുടെ സമാപന സമ്മേളനം കൊടിയത്തൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടത്താൻ ഇടതുപക്ഷവും ശ്രമം തുടങ്ങിയതായും കരട് വോട്ടർ പട്ടികയിലെ അപാകതകൾ അതാണ് സൂചിപ്പിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.
സംസ്ഥാന മന്ത്രിമാരും അവരുടെ വകുപ്പുകളും കെടുകാര്യസ്ഥതയുടെ പര്യായമാണന്നും സി പി കൂട്ടി ചേർത്തു. ടി കെ അബൂബക്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അസ്ലം ചെറുവാടി, സി.ജെ ആൻ്റണി, ബഷീർ പുതിയോട്ടിൽ, മജീദ് പുതുക്കുടി, ഇ കെ മായിൻ, യു പി മമ്മദ്, ബാബു പൊലുകുന്നത്ത്, ടി ടി അബ്ദുറഹിമാൻ, കെ.പി അബ്ദു റഹിമാൻ, ഷംസുദ്ധീൻ ചെറുവാടി, സുജ ടോം, കെ ടി മൻസൂർ, എൻ.കെ അഷ്റഫ്, വി ഷംലൂലത്ത്, കെ പി സൂഫിയാൻ, സുഹറ വെള്ളങ്ങോട്ട്,
തുടങ്ങിയവർ സംസാരിച്ചു.
ജാഥ ക്യാപ്റ്റൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, വൈസ് ക്യാപ്റ്റൻ ഫസൽ കൊടിയത്തൂർ, മുൻ പ്രസിഡന്റ് വി ഷംലൂലത്ത്, ബാബു പൊലുകുന്ന്, ടി.കെ അബൂബക്കർ, എം ടി റിയാസ് തുടങ്ങിയവരെ ഹാരാർപ്പണം നടത്തി. പരിപാടിക്ക്
റഫീഖ് കുറ്റ്യോട്ട്, അബ്ദുൽ കരീം കോട്ടമ്മൽ, കുയ്യിൽ അബ്ദുൽ കരീം, ജ്യോതി ബാസു കാരക്കുറ്റി, കെ ഹുസൈൻ, യു അബ്ദുറഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KODIYATHUR