കാരശ്ശേരി: രണ്ടാം ലോക മഹായുദ്ധത്തിൻ്റെ അവസാനത്തിൽ 1945 ഓഗസ്റ്റ് 6 ന് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക ആറ്റംബോംബ് വർഷിച്ചതിന്റെ നടക്കുന്ന ഓർമ്മ ഉണർത്തുന്ന ഹിരോഷിമ ദിനം കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ മുക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം
എ വേലായുധൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ അബ്ദുറഹിമാൻ അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി വീ വീരാൻകുട്ടി, ബ്ലോക്ക് സെക്രട്ടറി എൻ ബാലകൃഷ്ണൻ, വി.പി പുഷ്പനാഥൻ, എം.കെ ബാല കൃഷ്ണൻ എന്നിവർ സംസാരിച്ചു. എ.പി മുരളീധരൻ വിഷയം അവതരിപ്പിച്ചു.
Tags:
MUKKAM