കൊടിയത്തൂർ: ലോക പ്രകൃതി സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഔഷധ തോട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചു.
സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എസ് എ നാസർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജി സുധീർ അധ്യക്ഷനായി. എക്കോ ക്ലബ് കൊഡിനേറ്റർ വി.കെ അബ്ദുസ്സലീം വിദ്യാർത്ഥികൾക്ക് ഔഷധസസ്യങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു.
ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.പി മുഹമ്മദ്, പി.ടി സുബൈർ, സീഡ് കോർഡിനേറ്റർ കെ.വി നവാസ്, കൃഷ്ണപ്രസാദ്, ജാസിർ കെ, ശരീഫുദ്ദീൻ ഇ നേതൃത്വം നൽകി.
Tags:
KODIYATHUR