Trending

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി എൻ.എസ്.എസ് വളണ്ടിയർമാർ ബീച്ചും പരിസരവും ശുചീകരിച്ചു.



സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ കൊയിലാണ്ടി, കപ്പക്കൽ ബീച്ചും പരിസരവും ശുചീകരിക്കുന്നു.


കൊടിയത്തൂർ: മാലിന്യമുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി
ബീച്ചും പരിസരവും ശുചീകരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി എൻഎസ്എസ് യൂണിറ്റ് തലത്തിൽ നടപ്പാക്കുന്ന വിവിധ കർമ്മ പദ്ധതികളുടെ ഭാഗമായാണ് വിദ്യാർത്ഥികൾ കൊയിലാണ്ടി കപ്പക്കൽ ബീച്ചും പരിസരവും ശുചീകരിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗം മുഹമ്മദ് ശരീഫ് വി.കെ നിർവഹിച്ചു. വരും ദിവസങ്ങളിൽ സ്‌കൂളിന്റെ പരിസരത്തെ പാതയോരങ്ങളെയും അങ്ങാടികളെയും ഉൾപ്പെടുത്തി ശുചീകരണ പ്രവർത്തനം വ്യാപിപ്പിക്കും.

പ്ലാസ്റ്റിക് മാലിന്യങ്ങളും, ജൈവ മാലിന്യങ്ങളും, നീക്കം ചെയ്ത വിദ്യാർത്ഥികൾ നാട്ടുകാർക്ക് ശുചിത്വം സംബന്ധിച്ച സന്ദേശ ബോധവൽക്കരണം നൽകുകയും ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലീം, ഫഹദ് ചെറുവാടി, സഹർബാൻ കോട്ട, പി.സി ജിംഷിത, വളണ്ടിയർമാരായ മിൻഹാൽ തമന്ന, ദിയാന, നജാദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli