കൊടിയത്തൂർ: കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ നടന്ന സവിശേഷമായ പഠന പരിപാടിയാണ് 'ട്രസ്റ്റ് ആൻഡ് ടേക് വ്യാപാര കോർണർ'. വിദ്യാലയങ്ങൾ കേവലം എഴുത്ത്, വായന എന്നിവയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും കുട്ടികളുടെ ജീവിത നൈപുണീ വികാസത്തിന് ആവശ്യമായ വിവിധ പഠന പ്രവർത്തനങ്ങൾ കൊണ്ട് കൂടി നിറഞ്ഞതാവണം ക്ലാസ് മുറികളും പരിസരവും എന്ന ബോധ്യത്തിന്റെ ഉണർച്ചയിൽ ഇന്ന് സ്കൂളിൽ നടന്ന സ്വതന്ത്ര വ്യാപാര രീതിയാണ് ട്രസ്റ്റ് ആൻഡ് ടെയ്ക് കോർണർ. കുട്ടികളുടെ പഠനാവശ്യങ്ങൾക്കും മറ്റുമായി ഉപയോഗിക്കേണ്ട വസ്തുക്കൾ പരസഹായമില്ലാതെ വിശ്വാസപൂർവ്വം സ്വയം തെരെഞ്ഞെടുപ്പും പണം വെപ്പും നടത്തുന്ന വ്യാപാരമാണിത്.
തെരെഞ്ഞെടുക്കുന്ന വയുലെ വില പ്രത്യേകം തയ്യാറാക്കിയ ബോക്സിൽ നിക്ഷേപിക്കുക മാത്രം ചെയ്താൽ മതി. കുട്ടികളിൽ ഭാഷ, ഗണിതം, സാമൂഹികശാസ്ത്രം, കമ്മ്യൂണിക്കേറ്റീവ് സ്കിൽ തുടങ്ങിയ ജീവിത നൈപുണികൾ വികസിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ കൂടിയാണിത് കൊണ്ടുള്ള ഉദ്ദേശ്യം.
Trust & Take corner ൻ്റെ ഉദ്ഘാടനം കൊടിയത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ശരീഫ് അമ്പലക്കണ്ടി നിർവ്വഹിച്ചു. പി.സി അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. കെ.വി അബ്ദുൽ സലാം സ്വാഗതവും കവിത ടീച്ചർ നന്ദിയും പറഞ്ഞു.
Tags:
EDUCATION