Trending

ചെറുവാടി ഫെസ്‌റ്റ് വ്യാപാര മേള നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.



ചെറുവാടി: വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂനിറ്റ് സംഘടിപ്പിച്ച ചെറുവാടി ഫെസ്റ്റ് വ്യാപാരമേള കൂപ്പൺ നറുക്കെടുപ്പിൽ സമ്മാനാർഹരായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 2025 ഫെബ്രുവരി 1 മുതൽ ജൂൺ 30 വരെ ചെറുവാടിയിലേയും ചുള്ളിക്കാപറമ്പിലേയും കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയവർക്ക് നൽകിയ കൂപ്പണുകളുടെ നറുക്കെടുപ്പിൽ വിജയിച്ചവർക്കാണ് സമ്മാനങ്ങൾ നൽകിയത്.

ചുള്ളിക്കാപറമ്പ് അങ്ങാടിയിൽ നടന്ന ചടങ്ങിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു. ഒന്നാം സമ്മാനമായ ആക്ടിവ സ്കൂട്ടറിന് അർഹത നേടിയ അരീക്കോട് സ്വദേശി പി.പി രാഹുലിന് സമ്മാനം നൽകികൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് റഫീഖ് മാളിക സമ്മാന വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ യു അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് പി.പ്രേമൻ, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ എന്നിവർ മഖ്യാഥിതികളായി. മണ്ഡലം സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി, അശ്റഫ് കൊളക്കാടൻ, എൻ രവീന്ദ്ര കുമാർ, വൈത്തല അബൂബക്കർ, ടി.പി മുഹമ്മദ്, സി ഫസൽ ബാബു, വാഹിദ് കൊളക്കാടൻ എന്നിവർ സംസാരിച്ചു. ഇ.എൻ യൂസുഫ് സ്വാഗതവും കാളിദാസൻ വൺ എക്സ് സ്റ്റുഡിയോ നന്ദിയും പറഞ്ഞു.

വ്യാപാര മേള ചെയർമാൻ പി.സി മുഹമ്മദ്, കൺവീനർ സി.ടി അബ്ദുൽ മജീദ്, യൂനിറ്റ് പ്രസിഡണ്ട് കെ.വി അബ്ദുള്ള, വൈസ് പ്രസിഡണ്ട് കെ.കെ റഷീദ്, ട്രഷറർ ഇ നിസാർ, പി ബഷീർ, നാസർ കൂടത്തിൽ, കെ.വി.എം മുഹമ്മദ്, കോയ ബംഗാളത്ത്, ബഷീർ കെ.സി.എം, സമദ് ചെറുവാടി, ബിൻസർ ചെറുവാടി, സുൽഫിക്കർ കെ, നിയ അശ്റഫ്, സുബൈർ ഇ എന്നിവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.

തുടർന്ന് നൗഷാദ് നൗഷി, അനാമിക, ഷരീഫ് ചെറുവാടി, ആബിദ് കൊടിയത്തൂർ എന്നിവർ നയിച്ച സംഗീത വിരുന്നും അരങ്ങേറി.
Previous Post Next Post
Italian Trulli
Italian Trulli