കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ സംയോജിത ശിശു വികസന സമിതി (ICDS) ഓഫീസറായി 5 വർഷത്തോളം സേവനമനുഷ്ഠിച്ച് മറ്റൊരു പഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന ജനകീയ സൂപ്പർവൈസർ പി കെ ലിസക്ക് കൊടിയത്തൂർ പരിവാർ യാത്രയയപ്പ് നൽകി.
സമൂഹത്തിൽ കഷ്ടതകളും പ്രയാസങ്ങളും അനുഭവിക്കുന്ന ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി തന്നാൽ കഴിയുന്ന പരമാവധി സഹായങ്ങൾ സർക്കാരിന്റെ പദ്ധതികളിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് വേണ്ടി ചെയ്തുകൊടുക്കുവാൻ വേണ്ടത്ര പ്രയത്നങ്ങൾ ചെയ്ത ഓഫീസറായിരുന്നു ലിസ.
കൊടിയത്തൂർ പാലിയേറ്റീവ് ഭവനിൽ നടന്ന യാത്രയയപ്പ് ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ നിർവഹിച്ചു.
ചടങ്ങിൽ മുക്കം പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഫസൽ ബാബു, അബ്ദുൽ അസീസ് കാരക്കുറ്റി, പി എം നാസർ മാസ്റ്റർ, മുഹമ്മദ് സെയ്‌ഗോൺ, ജാഫർ ടി കെ എന്നിവർ സംസാരിച്ചു.
ഭിന്നശേഷി കുട്ടികളുടെ അമ്മമാരുടെ ആദരവ് സെലീന കാരക്കുറ്റി നിർവഹിച്ചു. പരിപാടിക്ക് ബഷീർ കണ്ടങ്ങൾ, മുഹമ്മദ് ജി റോഡ് .കരീം എരഞ്ഞിമാവ്, ബാബു സി ജെ, , ആയിഷ ഹന്ന ടി കെ, സജിന എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR

