കൊടിയത്തൂർ: കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ
ജൂലൈ 9ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൻ്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ, അധ്യാപക സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിൽ കൊടിയത്തൂർ പഞ്ചായത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
വി.കെ അബൂബക്കർ ക്യാപ്റ്റനും, പി.സി മുജീബ് റഹിമാൻ വൈസ് ക്യാപ്റ്റനും, സി.ടി.സി ഗഫൂർ മാനേജറുമായ ജാഥ എരഞ്ഞിമാവിൽ നാസർ കൊളായി ഉദ്ഘാടനം ചെയ്തു. ജാഥയിൽ വിവിധ കേന്ദ്രങ്ങളിൽ നാസർ കൊളായി, വി.കെ അബൂബക്കർ, പി.സി മുജീബ് റഹിമാൻ, സി.ടി ഗഫൂർ, അനീഷ്, ഉണ്ണി കൊട്ടാരത്തിൽ, ചന്ദ്രൻ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു. ജാഥ ചുള്ളിക്കാപറമ്പിൽ അവസാനിച്ചു.
Tags:
KODIYATHUR