Trending

പ്രതിഭകൾക്ക് ഫോസ 98 ബാച്ച് സ്നേഹാദരം നൽകി.



കൊടിയത്തൂർ: പി.ടി.എം.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥി സംഘടന ഫോസ 98 ബാച്ചിലെ കുടുംബത്തിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെയും സംസ്ഥാന ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ചവരെയും അണ്ടർ 19 ദേശീയ ഫുട്ബോൾ ചാമ്പ്യന്മാരായ കേരള ടീമിന്റെ കോച്ച് സലീം കൊളായിയെയും ബാച്ച് അംഗങ്ങൾ ആദരിച്ചു.

സൗത്ത് കൊടിയത്തൂർ സലഫി മദ്രസയുടെ ഓപ്പൺ ഹാളിൽ വച്ചു നടന്ന അനുമോദന ചടങ്ങ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി. ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ഫോസ 98 പ്രസിഡന്റ് റിനീഷ് കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു.

ഫോസ 98 മുൻ പ്രസിഡന്റ് അഭിലാഷ് ദാസ്, കെ.വി നൗഷാദ്, വൈസ് പ്രസിഡൻ്റ് ആരിഫ്, സലീം കൊളായി, അൻവർ, സുബീർ ബാബു, മുജീബ് മാസ്റ്റർ, സുരേഷ് ബാബു, സുധീർ, റിജു, ഷീന, ബാനു, ജഹീഷ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ശിഹാബ് പന്നിക്കോട്, നസീം, ഫായിസ്, നൗഷാദ് കാരക്കുറ്റി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഫോസ 98 ജന: സെക്രട്ടറി എ.കെ റാഫി സ്വാഗതവും ട്രഷറർ ജദീദ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli