കൊടിയത്തൂർ: കൊടിയത്തുർ അങ്ങാടിയിലേക്ക് വരുന്ന യാത്രക്കാർക്ക് സുഖമമായാത്രക്കായ് കോട്ടമുഴി പാലവും തെയ്യത്തും കടവ് റോഡും എത്രയും പെട്ടന്ന് പണിതീർത്ത് വാഹന സഞ്ചാരത്തിന് തുറന്ന് കൊടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ വാർഷിക ജനറൽ ബോഡി യോഗവും ഉന്നത വിജയം കൈവരിച്ച വ്യാപാരികളുടെ മക്കൾക്ക് അനുമോദനവും നൽകി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു വ്യാപാരി വ്യവസായി ജില്ലാ വൈസ്പ്രസിഡൻ്റ് റഫീഖ് മാളിക.
ശരീഫ് അമ്പലക്കണ്ടി അധ്യക്ഷനും മണ്ഡലം പ്രസിഡൻ്റ് പി പ്രേമൻ, ജ: സെക്രട്ടറി ജിൽസ് പെരിഞ്ചീരി, വാർഡ് മെമ്പറും വനിതാ വിംഗ് പ്രസിഡൻ്റുമായ വി ഷംലൂലത്ത് എന്നിവർ ചേർന്ന് ഉന്നത വിജയം കൈവരിച്ചവർക്കുള്ള മൊമൻ്റൊകൾ നൽകി.
സി.പി മുഹമ്മദ് റിപോർട്ട് വായിച്ചു. എം.പി ഉബൈദ് കണക്ക് അവതരിപ്പിച്ചു.
കോട്ടമ്മൽ കുട്ടി ഹസസൻ, സി.പി മുഹമ്മദ് എന്നിവർ സംസാരിച്ചു. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ടി.കെ അനിഫ സ്വാഗതവും പി.പി ഫൈസൽ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR



