Trending

യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടി പന്നിക്കോട് എ.യു.പി സ്കൂൾ.



കൊടിയത്തൂർ: യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പന്നിക്കോട് എ.യു.പി സ്കൂൾ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യാ ഷിബു ഉദ്ഘാടനം ചെയ്തു. അഭിനവ് ഹരീഷ്, അനോയ് എന്നീ വിദ്യാർത്ഥികൾ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിലേക്ക് യോഗ്യത നേടി.

ആദിയ കെ, ഹിസാൻ മഷ്റൂഫ്, ആര്യ കൃഷ്ണ, ആയിഷ ഹിദ, ഗായത്രി അശോക്, ദേവികദേവ്, ഹിന ഫാത്തിമ, നജ നാസർ, ആഗ്ന ,മിൻഹാസ്, വസുദേവ്, അഫ്നാൻഷാ, ഹംദാൻ മജീദ് എന്നീ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹരായത് പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു.

സി കേശവൻ നമ്പൂതിരി, മറിയം കുട്ടിഹസ്സൻ, സി ഹരീഷ്, സി ഫസൽ ബാബു, റസീന മജീദ്, റൂബിയ, ഗൗരി ടീച്ചർ, സജിനി ടീച്ചർ, പി.കെ ഹഖീം മാസ്റ്റർ, റസ് ല ടീച്ചർ, സുഭഗ ടീച്ചർ, ഐ ശങ്കര നാരായണൻ എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli