എകെ ബീരാൻ കണിച്ചാടി (59).
ഭാര്യ: സറീന ബീരാൻകുട്ടി.
മക്കൾ: മിൻഹാജ്, മിയാദ, മാഹിർ.
സഹോദരങ്ങൾ: അലി, അക്‌ബർ, പരേതനായ യൂസുഫ്.
✒️നിയാസ് ചെറുവാടി.
പ്രവാസത്തിന്റെ പ്രയാസം ഏറെയുള്ള തൊണ്ണൂറുകളിൽ ചെറുവാടിയിൽ നിന്നും തന്റെ ചെറുപ്രായത്തിൽ തന്നേ കടൽ കടന്ന് ഒമാനിലെ സലാലയിലെത്തിയ എ.കെ ബീരാൻ എന്ന സലാല മുഹമ്മദ്ക്ക ഇന്ന് സലാലയിൽ വച്ച് തന്നേ മരണപെട്ടിരിക്കുന്നു.
ജീവിതമെന്ന വലിയ പരീക്ഷണത്തെ പല വിധത്തിലും നേരിട്ട് 59ാം വയസ്സിലും തളരാതെ പ്രവാസം നയിച്ചു വന്ന ബീരാൻക്കയോടൊപ്പമാവും ഒമാനും സലാലയുമൊക്കേ വളർന്നത്.
"ഇന്നലെ ജുമുഅ സമയത്ത് പള്ളിയിൽ കാണാതിരുന്നപ്പോൾ കൂടേയുള്ളവർ റൂമിലെത്തിയപ്പോഴാണ് മരണപെട്ടതറിയുന്നത്."
പ്രവാസത്തിന്റെ ഇടവേളകളിൽ നാട്ടിലെത്തുബോയെല്ലാം ചെറുവാടിയിലെ വിവിധ കലാ - കായിക - സാമൂഹിക - സാംസ്കാരിക പരിപാടികളിലൊക്കേയും നിറ സാനിധ്യമായിരുന്നു ബീരാൻക്ക. "സമയ ദൈർഘ്യം തീരേയില്ലാത്ത ഈ ലോകത്ത് നിന്ന് എല്ലാം വിട്ടെറിഞ് എ.കെ ബീരാൻ എന്ന സലാല മുഹമ്മദ്ക്കയും മടങ്ങിയിരിക്കുന്നു."
ശാരീരിക അവശതയിലും കുടുംബത്തിനായി പ്രവാസ ജീവിതം നയിച്ച അദ്ദേഹത്തിന്റെ നല്ല കർമ്മങ്ങൾ നാഥന്റെയടുത്ത് സ്വീകാര്യമായതാവട്ടേ... ആമീൻ പ്രാർഥനകൾ.