Trending

ഓൾ കേരള ബ്യൂട്ടീഷ്യൻസ് ഓർഗനൈസേഷൻ (AKB0) സൗജന്യ നേത്രപരിശോധന ക്യാമ്പും എസ്.എസ്എൽ.സി വിദ്ധ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടത്തി.



എ.കെ.ബി.ഒ കോഴിക്കോട് ജില്ലാ കമ്മറ്റിയും മുക്കം അഹല്യ ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് സൗജന്യ നേത്രപരിശോധന ക്യാമ്പും എസ്.എസ്എൽ.സി വിദ്ധ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും മുക്കം അഗസ്ത്യമുഴി എ.യു.പി സ്കൂളിൽ വെച്ച് നടത്തി.


മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ പി.ടി ബാബു അവാർഡ് വിതരണവും നേത്ര പരിശോധന ക്യാമ്പും ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. ബാർബർ ഷോപ്പുകളിലെ മുടി മാലൈന്യം നീക്കം ചെയ്യാൻ എത്രയും പെട്ടെന്ന് സംവിധാനം ഉണ്ടാക്കി തരണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാം എന്ന് മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ സംഘടനക്ക് ഉറപ്പ് തന്നു.


ചടങ്ങിൽ എ.കെ.ബി.ഒ കോഴിക്കോട് ജില്ലാ സെക്രട്ടറി ജയഫർ കൊടിയത്തൂർ സ്വാഗതവും ജില്ലാ ട്രഷറർ ഹസ്സൻ കോയ കുറ്റി കാട്ടൂർ അദ്ധ്യക്ഷ പ്രസംഗവും നടത്തി. മുജീബ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ യോഗം അപലപിക്കുകയും കൊല്ലപെട്ട ഭാരതിയർക്ക് വേണ്ടി യോഗം അനുശോചനം രേഖപ്പെടുത്തി. അഹല്യ ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർയാസീൻ നേത്ര പരിശോധനയുടെ ആവശ്യകതയെ കുറിച്ച് മെമ്പർമാരോട് സംസാരിച്ചു.

കോഴിക്കോട് താലൂക്ക് പ്രസിഡന്റ് ഉമ്മർ അമ്പല കണ്ടി, സെക്രട്ടറി അനസ് കൊടിയത്തൂർ, ട്രഷറർ രതീഷ് രാമനാട്ടുകര, താലുക് വൈസ് പ്രസിഡന്റ് അഷ്റഫ് മുരിങ്ങംപുറായി, താലൂക് കമ്മറ്റി അംഗം സാദിഖ് വെളിമണ്ണ, കൊടിയത്തൂർ യൂണിറ്റ് സെക്രട്ടറി നൗഷാദലി പന്നിക്കോട് എന്നിവർ ആശംസാ പ്രസംഗം നടത്തി.

കുന്ദമംഗലം ബ്ലോക്ക് സെക്രട്ടറി ശിഹാബ് പുൽപറമ്പ് നന്ദി പറയുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാ മെമ്പർമാരും നേത്ര പരിശോധന നടത്തി.
Previous Post Next Post
Italian Trulli
Italian Trulli