ചെറുവാടി: ഡ്രീം ചാലിയാർ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ മുതൽ ബേപ്പൂർ വരെയുള്ള ചാലിയാർ തീരം വികസന പ്രവൃത്തി പദ്ധതിയുടെ പഠനാർഥം കേരള വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നിർദേശ പ്രകാരം കേരള സംസ്ഥാന വ്യവസായ വികസന വിഭാഗം മേധാവികൾ പദ്ധതി പ്രദേശം സന്ദർശിച്ചു.
നോഡൽ ഓഫീസർ വിപിൻ ബാബു, മേധാവി ഷോബിൻ ദാസ്, ഗിരീഷ് കാരകുറ്റി, ഗുലാം ഹുസൈൻ കൊളക്കാടൻ, നിയാസ് ചെറുവാടി, ഷക്കീബ് കൊളക്കാടൻ, നൗഷാദ്, കബീർ ടിപി തുടങ്ങിയവർ സംബന്ധിച്ചു.
കേരളത്തിന്റെ ടൂറിസം മേഖലക്ക് കുതിപ്പേകുന്ന പദ്ധതിയാകാൻ സാധിക്കുന്നതാണ് ഡ്രീം ചാലിയാർ പദ്ധതിയെന്നും കേരള സർക്കാറിന് പദ്ധതിയിൽ താത്പര്യമുണ്ടെന്നും പ്രവൃത്തി തുടങ്ങാനുതകുന്ന റിപ്പോർട്ട് മിനിസ്ട്രി ലെവലിൽ സമർപ്പിക്കുമെന്നും നോഡൽ ഓഫീസർ അറിയിച്ചു.
Tags:
KODIYATHUR