പന്നിക്കോട്: ഹിദായത്തു സ്വിബ് യാൻ സുന്നി മദ്റസയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ പഠന നിലവാരം പരിശോധിച്ച്, പാഠ്യ പാഠ്യേതര പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5.30 വരെ മദ്റസാ കാമ്പസിലാണ് പരിപാടി നടത്തിയത്.
വിദ്യാർത്ഥികളുടെ പഠന പുരോഗതി ലക്ഷ്യം വെച്ച് സംഘടിപ്പിച്ച ക്യാമ്പിന്, സൈക്കോ തെറാപ്പിസ്റ്റും കൗൺസിലറും ലേണിംഗ് ഡിയേബിലിറ്റി ട്രൈനറുമായ സൈനുൽ ആബിദ് സഖാഫി പത്തനാപുരം നേതൃത്വം നൽകി. പ്രസ്തുത മദ്റസയിൽ അദ്ധ്യാപകൻ കൂടിയാണ് ഇദ്ദേഹം.
നാട്ടിലെയും പരിസര നാടുകളിലെയും നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു.
മദ്റസാ സെക്രട്ടറി മുഹമ്മദ് പുളിക്കൽ, പ്രധാനദ്ധ്യാപകൻ ശാക്കിറലി സഖാഫി അൽ ഹികമി, അദ്ധ്യാപകരായ ജംഷീർ സഖാഫി, സഹൽ അമാനി വാഴക്കാട്, മദ്റസാ ഭാരവാഹികളായ അബ്ദുൽ ജബ്ബാർ, അബ്ദുറഷീദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Tags:
KODIYATHUR
