ചെറുവാടി: കഴിഞ്ഞ ആഴ്ച സലാലയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപെട്ട ചെറുവാടി സ്വദേശി കണിച്ചാടി കുഴിയിൽ ബീരാൻ കുട്ടി അനുസ്മരണ യോഗം ചെറുവാടി മാട്ടുമ്മൽ വെറ്ററൻസ് എഫ്.സി കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുവാടി കടവിൽ വെച്ച് നടന്നു.
മാട്ടുമ്മൽ വെറ്ററൻസ് എഫ്.സിയുടെ അംഗമായിരുന്നു മരണപെട്ട ബീരാൻകുട്ടി. യോഗത്തിൽ അഷ്റഫ് കൊളക്കാടൻ അദ്ധ്യക്ഷനായി.
ബീരാൻ കുട്ടി വേക്കാട്ട് പറമ്പിൽ, സാദിഖലി കുറിയേടത്ത്, ഷാജി മാസ്റ്റർ സി.ടി, ബാസിൽ പുത്തലത്ത്, അനുപ് കൊളക്കാടൻ, അബ്ദുഹിമാൻ തറമ്മൽ, മുനീർ കൂടത്തിൽ, അൻവർ സാദത്ത്, ശിഹാബ് പാറക്കൽ, ജംഷീർ കോഴിപള്ളി, ഷക്കീബ് കൊളക്കാടൻ, യുസുഫ് പാറപ്പുറത്ത്, അഫ്സൽ കെ.സി, ശിഹാബുദ്ധീൻ എ.സി, ജാസിർ സി.കെ, നിസാർ കണിച്ചാടി, ബഷീർ ജംഷിദ് കണിച്ചാടി, ഹൈദർ പുളിക്കൽ, അയ്യൂബ് മാസ്റ്റർ, കരീം തലവണ്ണ് തുടങ്ങിയവർ സംസാരിച്ചു.