കൊടിയത്തൂർ: പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എപ്ലസ് നേടിയ കൊടിയത്തൂർ കോട്ടമ്മൽ സൈനുദ്ധീൻ - ഹാജറ എന്നിവരുടെ മകൾ ഷഹന മോളെ വീട്ടിലെത്തി ആദരിച്ചു.
പാഠ്യ പാഠ്യേതര രംഗത്ത് കഴിവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പ്രാേത്സാഹിപ്പിക്കുക എന്ന പാർട്ടിയുടെ നയത്തിൻ്റെ ഭാഗമായാണ് ആദരവ് നൽകിയത്.
സിപിഎം കൊടിയത്തൂർ ലോക്കൽ കമ്മിറ്റി അംഗം അനസ് താളത്തിൽ ഉപഹാരം നൽകി. ചടങ്ങിൽ ജിഷ അടുപ്പശ്ശേരി, ബ്രാഞ്ച് അംഗങ്ങളായ ശിവൻ കോട്ടമ്മൽ, ജിസ്മിത, ഹാജറ അടുപ്പശ്ശേരി എന്നിവർ പങ്കെടുത്തു.
Tags:
KODIYATHUR