കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് ഒന്നിലെ നൂറു കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന കാരാട്ടേക്കുള്ള ഏക റോഡ് ഉദ്ഘാടനത്തിന് പിന്നാലെ പൊട്ടി പൊളിഞ്ഞു തകർന്നത് ഏറെ പ്രതിഷേധത്തിനിടയാക്കി.
കൊടിയത്തൂർ പഞ്ചായത്ത് ഭരണ സമിതി രണ്ടു മാസങ്ങൾക്കു മുമ്പ് 5 ലക്ഷം രൂപ വകയിരുത്തി ടാർ ചെയ്തു കരാറുകാരൻ ബില്ല് മാറി പോയതോടെ തകർന്നടിഞ്ഞത് കാരാട്ട് പ്രദേശത്തുള്ള മുഴുവൻ ആളുകളെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
കൊടിയത്തൂർ കാരാട്ട് റോഡിൽ ഓട്ടോറിക്ഷ പോലും പോകാൻ കഴിയാത്ത രൂപത്തിൽ തകർന്നടിഞ്ഞത്. കൊടിയത്തൂർ ജി.എം.യൂ.പി സ്കൂൾ, പി.ടി.എം ഹൈസ്കൂൾ കൊടിയത്തൂർ, ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിടങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളും ദുരിതത്തിലായി.
നാടൊന്നാകെ പ്രതിഷേധം ഉയരുകയാണ്. സിപിഐഎം തെയ്യത്തും കടവ് ബ്രാഞ്ച് കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. നാസർ കൊളായി, എ.പി മുജീബ്, ജാബിർ കെ.ടി എന്നിവർ സംസാരിച്ചു.
Tags:
KODIYATHUR