കൊടിയത്തൂർ: ഗ്രാമീണ ബാങ്കിംഗ് മേഖലയെ സാധാരണക്കാരന് ലളിതമാക്കിയ കേരള ഗ്രാമീൺ ബാങ്ക് കൊടിയത്തൂർ ശാഖാ മാനേജർ രശ്മി രഘുവിന് വ്യാപാരി കൂട്ടായ്മ യാത്രയയപ്പ് നൽകി. പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. വ്യാപാരി വനിതാ വിങ് പ്രസിഡണ്ട് വി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു അബ്ദുസമദ് കണ്ണാട്ടിൽ, കെ ദാസൻ, ഇ. മായിൻ മാസ്റ്റർ, ബാങ്ക് അസിസ്റ്റൻറ് മാനേജർ മാരായ ബിനീഷ് ലാൽ, ഗോപിക പ്രസംഗിച്ചു.
പി.പി ഫൈസൽ, കുട്ടി ഹസൻ, കുയ്യിൽ ഉസൻകുട്ടി, സുധീർ, ബീന, സൗദാബി, നുസ്രത്ത്, ഷിജി, ഷാനി, നസീമ, ബാങ്ക് ജീവനക്കാരായ നിധീഷ്, അശ്വിനി, വിജിലേഷ്, മിഥുൻ എന്നിവർ പങ്കെടുത്തു. ബാങ്ക് മാനേജരുടെയും സ്റ്റാഫ് അംഗങ്ങളുടെയും പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പ്രസംഗിച്ചവർ യോഗത്തിൽ അഭിപ്രായപ്പെട്ടു.
സ്ഥലം മാറിപ്പോകുന്ന ബാങ്ക് മാനേജർ മറുപടി പ്രസംഗം നടത്തി. വ്യാപാരികളുടെ മെമെന്റോ വി ഷംലൂലത്ത് നൽകി. ശരീഫ് അമ്പലക്കണ്ടി പൊന്നാട അണിയിച്ചു സി.പി മുഹമ്മദ് സ്വാഗതവും ടി.കെ അനീഫ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR