കൊടിയത്തൂർ: മനുഷ്യര്‍ക്കൊപ്പം കര്‍മ്മസായികം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സമസ്ത നൂറാം വാർഷികത്തിൻ്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് മുക്കം സോണ്‍ കമ്മറ്റി ആദർശ സമ്മേളനം നാളെ വൈകീട്ട് 7 മണിക്ക് കൊടിയത്തൂര്‍ ജി എം യു പി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
ആദർശ സമ്മേളനത്തിനെത്തുന്ന നൂറ് കണക്കിന് പ്രവർത്തകരെ സ്വീകരിക്കാനുള്ള വിപുലമായ ഒരുക്കങ്ങൾ കൊടിയത്തൂരിൽ സജ്ജീകരിച്ചതായി സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.
മുക്കം സോൺ കേരള മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് കെ.ടി അബ്ദുൽ ജബ്ബാർ സഖാഫിയുടെ അധ്യക്ഷതയിൽ മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്യും. സമകാലിക വിഷയങ്ങളിൽ എൻ.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി സംസാരിക്കും. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹിമാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. മുഹമ്മദ് പറവൂർ, ഉമർ സഖാഫി ചെതലയം സംസാരിക്കും.
എൻ അലി അബ്ദുല്ല, മജീദ് കക്കാട്, ഡോ. എം അബ്ദുല്‍ അസീസ് ഫെെസി, അഡ്വ. എ.കെ ഇസ്മായില്‍ വഫ,
ജി അബൂബക്കർ, ഇ യഅ്ഖൂബ് ഫെെസി, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, അബ്ദുല്ല സഅദി ചെറുവാടി, കെ എ നാസര്‍ ചെറുവാടി, സി.കെ ശമീർ വലിയപറമ്പ്, കെ.ടി അബ്ദുൽ ഹമീദ്, കെ എം അബ്ദുൽ ഹമീദ്, മജീദ് പൂത്തൊടി, റസാഖ് സഖാഫി കുളങ്ങര, അസ്ഹർ സഖാഫി, അസീസ് കൊടിയത്തൂർ തുടങ്ങിയവര്‍ സംബന്ധിക്കും.
Tags:
KODIYATHUR