കൊടിയത്തൂർ: കൊടിയത്തൂരിലെ പ്രതിഭകളെ വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. യുവ ഹൃസ്വ ചിത്ര സംവിധായകൻ കെ. ശാമിൽ, അണ്ടർ 19 ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കേരള ഹെഡ് കോച് സലീം കൊളായി, എൻ.എം.എം.എസ് സ്റ്റേറ്റ് ഫസ്റ്റ് റാങ്ക് ഹോൾഡർ നഷ് വ മണി മുണ്ടയിൽ, ഐ എസ് ആർ ഒ ' യുവിക - 2025 'പ്രോഗ്രാമിലേക്ക് പ്രവേശനം നേടിയ ആയിഷ റുഫൈദ എന്നിവരെയാണ് ആദരിച്ചത്.
വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പുരഷ്ക്കാരങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി ഹമീദ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ടി.കെ അബൂബക്കർ മാസ്റ്റർ, കെ.ജി സീനത്ത്, മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി, ജ്യോതി ബസു കാരക്കുറ്റി, എം.എ ഹകീം മാസ്റ്റർ, റഫീഖ് കുറ്റിയോട്ട്, ഹാജറ പി.കെ, കെ.സി യൂസുഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി നദീറ സ്വാഗതവും സാലിം ജീ റോഡ് നന്ദിയും പറഞ്ഞു.
Tags:
KODIYATHUR