കൊടിയത്തൂർ: കൊടിയത്തൂർ മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഫിറോസ്ഖാൻ പൊറ്റമ്മൽ നൽകിയ വീൽചെയർ സോണൽ രക്ഷാധികാരി വി കെ വിനോദ് ഏറ്റുവാങ്ങി. സുരക്ഷാ ഓഫീസിൽ ചേർന്ന പരിപാടി മേഖലാ ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി.
സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി, ഗുലാം ഹുസൈൻ കൊളക്കാടൻ, അരുൺ ഇ, മമ്മദ് കുട്ടി കുറുവാടങ്ങൽ എന്നിവർ സംസാരിച്ചു. മേഖല കൺവീനർ എൻ രവീന്ദ്രകുമാർ സ്വാഗതവും കെ പി ചന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR