Trending

കാരക്കുറ്റിയുടെ നാട്ടുമാവിൻ മുതുമുത്തശ്ശി പൂത്തുലഞ്ഞു.



✍️ ഗിരീഷ് കാരക്കുറ്റി.

എന്റെ കാരക്കുറ്റിയിൽ ഗ്രാമത്തിന്റെ കൊടിമരം കണക്കെ ഗ്രാമത്തിന്റെ അടയാളമായി മാറിയ നാട്ടുമാവിൻ മുതുമുത്തശ്ശി പൂത്തുലഞ്ഞ്, കാരക്കുറ്റിയിലേക്ക് സ്വാഗതമോതി നിൽക്കുമ്പോൾ ഇതുവഴി കടന്നുപോകുന്ന ഏവരും കൺകുളിർക്കേ കണ്ടാസ്വദിക്കുന്നത് കാണുമ്പോൾ ഓരോ കാരക്കുറ്റിക്കാരനും അഭിമാനിക്കാം.......

പിന്നിട്ട കാലങ്ങളിൽ വഴിപോക്കർക്കും നാട്ടുകാർക്കും ഏറെ പ്രിയമായിരുന്നു മാധുര്യമേറിയ നാട്ടുമാങ്ങ.....

ചുട്ടുപൊള്ളുന്ന വെയിലിനിടയിൽ വിരുന്നെത്തുന്ന മന്ദമാരുതന്റെ തലോടലിൽ നമുക്ക് വേണ്ടീട്ട് മാധുര്യമുള്ള മാമ്പഴം പൊടി പാറുന്ന ചെത്തൈയ്മ്മൽ വീണിടുമ്പോൾ ഉടുത്തിരിക്കുന്ന വസ്ത്രത്തിലോ, കൈവെള്ളയിൽ വെച്ചോ തുടച്ച് രുചിയോടെ കഴിച്ചിരുന്ന കാലം ഓർത്തു പോവുകയാണ്.

കാലചക്രത്തിന്റെ ഗതിമാറ്റം മൂലം മാധുര്യത്തെ പിന്നിലാക്കി പുളിയല്പം കൂടിയിട്ടുണ്ടോ എന്ന് സംശയം.

നൂറ്റാണ്ട് കഴിഞ്ഞ മുത്തശ്ശിക്ക് നൂറുകൂട്ടം കാര്യങ്ങൾ പറയാനുണ്ടാവും ഗ്രാമത്തിന്റെ കുതിപ്പിലും കിതപ്പിലും വാടി തളർന്നവരുടെയും ഉയിർത്തെഴുന്നേറ്റവരുടെയും ഗതകാല സ്മരണകളെ കുറിച്ച് .

എല്ലാത്തിനും സാക്ഷിയായ കാരക്കുറ്റിയിലെ നാട്ടുമാവിൻ മുത്തശ്ശി എല്ലാവർഷവും പൂത്തുലഞ്ഞു തണലും മാമ്പഴവും തരട്ടെ എന്നാശംസിക്കുന്നു.
Previous Post Next Post
Italian Trulli
Italian Trulli