കൊടിയത്തൂർ: കെ.എൻ.എം ജനറൽ സെക്രട്ടറിയും കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ കൊടിയത്തൂർ എം മുഹമ്മദ് മദനി (79) നിര്യാതനായി.
മയ്യിത്ത് നമസ്‌കാരം ഇന്ന് (വെള്ളി) വൈകിട്ട് 04:30-ന് സൗത്ത് കൊടിയത്തൂർ മസ്‌ജിദുൽ മുജാഹിദീൻ ഗ്രൗണ്ടിൽ നടക്കും.
പുളിക്കൽ മദീനത്തുൽ ഉലൂം പ്രിൻസിപ്പിലായി റിട്ടയർ ചെയ്‌ത മദനി എടവണ്ണ ജാമിഅ നദ്വിയ്യയിൽ പ്രിൻസിപ്പലായി ജോലി ചെയ്തു. തുടർന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജിലും സേവനം ചെയ്‌തു. ദീർഘകാലം ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയായിരുന്നു. കോഴിക്കോട് ഖലീഫ മസ്ജിദിലും മാലാപ്പറമ്പ് ഇഖ്റ മസ്ജിദിലും ദീർഘകാലം ഖത്തീബ് ആയിരുന്നു.
ഭാര്യ: നഫീസ (ഓമശ്ശേരി).
മക്കൾ: എം ഷബീർ (കൊളത്തറ സിഐസിഎസ് അധ്യാപകൻ), ഫവാസ് (ചെറുതുരുത്തി ഗവൺമെന്റ് ഹൈസ്‌കൂൾ), ബുഷ്റ (ചെറുവടി), ഷമീറ ( കോഴിക്കോട്), ഷംലത് (ഗ്രീൻ വാലി പബ്ലിക് സ്‌കൂൾ മുക്കം), ഷമീല (ഇമ്പിച്ചി ഹാജി ഹൈസ്കൂൾ ചാലിയം), ഫസ്ല (ആരാമ്പ്രം).
മരുമക്കൾ: പി.വി അബ്‌ദുല്ല (ചെറുവടി), പി.പി ഹാരിസ് (കോഴിക്കോട്), അബ്‌ദുൽ ഖാദർ (കടവനാട്), കെ.സി അബ്‌ദുറബ്ബ് (തിരുത്തിയാട്), പി.പി അബ്‌ദുസ്സമദ് (ആരാമ്പ്രം), മനാർ (കടലുണ്ടി നഗരം), തസ്‌നി (പൊക്കുന്ന്).
സഹോദരിമാർ - ഫാത്തിമ, ബിയ്യുണ്ണി.
മദനിയുടെ ജനാസ നമസ്കാരം പ്രത്യേക ശ്രദ്ധക്ക്
ജനാസ നമസ്കാരം നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 4.30 ന് സൗത്ത് കൊടിയത്തൂർ സലഫി മസ്ജിദിന് സമീപം വെച്ച് നടക്കുന്നതാണ്.
2.30ന് ജനാസ സലഫി കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റുന്നതായിരിക്കും.
ജുമുഅ: കഴിഞ്ഞ് വരുന്നവർ കോളേജിന് സമീപമോ സലഫി മസ്ജിദ് ഗ്രൗണ്ടിലോ കാത്തിരിക്കുക. മദനിയുടെ വീട്ടിലേക്കുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്.
വാഹനങ്ങൾ കഴിയുന്നതും സൗത്ത് കൊടിയത്തൂർ - ചെറുവാടി റോഡിൽ പാർക്ക് ചെയ്യുക.
മെയിൻ റോഡിൽ നിന്ന് മദനിയുടെ വീട്ടിലേക്ക് നടക്കാനുള്ള ദൂരം മാത്രമേയുള്ളൂ.
സ്ത്രീകൾക്ക് മയ്യിത്ത് നമസ്കരിക്കാൻ വീട്ടിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്
