Trending

ഇസ്ലാമിന്റെ അധ്യാപനങ്ങൾ കാലികപ്രസക്തം: വിസ്ഡം ദഅവാ സമ്മേളനം.



വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം സംഘടിപ്പിച്ച ദഅവാ സമ്മേളനത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.


കൊടിയത്തൂർ: ഭൗതികതയിലൂന്നിയ നവീന ആശയങ്ങളുടെ നിരർത്ഥകത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും ഇസ്ലാമിന്റെ ആശയങ്ങളുടെ പ്രസക്തി ലോകം തിരിച്ചറിയുകയാണെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം സമിതി സംഘടിപ്പിച്ച തസ്ഫിയ ദഅവ സമ്മേളനം ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷറഫ് ഉദ്ഘാടനം നിർവഹിച്ചു. ജനസംഖ്യ നിയന്ത്രണം നടത്തിയ രാജ്യങ്ങൾ ഇന്ന് അതിന്റെ ദുരന്തങ്ങൾ അനുഭവിക്കുകയാണ്. കേവലം ഭൗതികതയിലോണിയ എല്ലാ ആശയങ്ങളുടെയും പര്യവസാനം ഇങ്ങിനെ ആകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ലഹരിയും കൊലയും സാമാന്യവത്കരിക്കപ്പെടുന്നത് ആപത്കരമാണെന്നും ലഹരി വ്യാപനവും വർദ്ധിക്കുന്ന കൊലപാതകങ്ങളും സമൂഹത്തെ വെല്ലുവിളിക്കുന്ന നിലയിലേക്ക് വളരുന്നതിനെ ഗൗരവപൂർവം നേരിടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യുവാക്കളിൽ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നത് മദ്യവും ലഹരിയും ഉപയോഗിക്കുന്നത് കൊണ്ടാണന്നറിഞ്ഞിട്ടും മദ്യം വ്യാപകമാക്കാനുള്ള ശ്രമം യുവാക്കളോടുള്ള ക്രൂരതയാണ്. ഇതിനെതിരെ സമൂഹം രംഗത്ത് വരണം.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം വൈസ് പ്രസിഡണ്ട് നജീബ് സലഫി അധ്യക്ഷത വഹിച്ചു. റഷീദ് കുട്ടമ്പൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. വിവിധ വിഷയങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. 

വിസ്ഡം യൂത്ത് മണ്ഡലം ഭാരവാഹികളായ വി കെ കബീർ, ഡോ. മുബീൻ, ജമാൽ ചെറുവാടി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബഷീർ വീ.ടീ, അസീൽ സി വി, ഹബീബ് റഹ്മാൻ എം, സി.പി.സി റഷീദ്, ഫത്തിൻ മുഹമ്മദ് സിപി, സുഹാദ് അബ്ദുൽ അസീസ്, ബർജീസ് ഫവാസ്, തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli