കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്കൂളിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന സാൻഷ്യ 2 എക്സിബിഷൻ പരിപാടിയുടെ ഭാഗമായി പരിസ്ത്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മാലിന്യ മുക്ത നവകേരളം ഭാഗമായി 'പ്ലസ്റ്റിക്ക് തരൂ... മധുരം തരാം'
പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ കുറക്കുക, ഉള്ളത് നല്ല രൂപത്തിൽ സംസ്ക്കരിച്ച് പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ
പദ്ധതിയുടെ ഉദ്ഘാടനം മനേജർ സി കേശവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രിസ്സ് പി.എം ഗൗരി ടീച്ചർ, പരിസ്ത്ഥിതി ക്ലബ്ബിന്റെ കോഡിനേറ്റർ പി.കെ ഹക്കീം മാസ്റ്റർ, സക്കീർ ബാവ, നഫീസ പാലാട്ട്, വിദ്യാർത്ഥി കോഡിനേറ്റർ കെൻസ നസീബ് അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
Tags:
EDUCATION
