കൊടിയത്തൂർ: കൊടിയത്തൂർ സലഫി സ്കൂളിൽ പഠിച്ച മിൻഹ പി.സി ക്യാൻവാസും അക്രിലിക് പെയിൻ്റും ഉപയോഗിച്ച് വരച്ച മനോഹരമായ വർണ ചിത്രം സ്കൂളിന് സമർപ്പിച്ചു.
സ്വപ്രയത്നത്താൽ വരച്ചു പഠിച്ച് പ്രൊഫഷണൽ രീതിയിലേക്ക് ഉയർന്ന അവർ ഇപ്പോൾ ധാരാളം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പെയിൻ്റിങ് വർക്കുകൾ ചെയ്തു കൊടുക്കുന്നുണ്ട്.
മിൻഹ ചെന്നൈ പ്രസിഡൻസി കോളേജിൽ ബി.എ പൊളിറ്റിക്കൽ സയൻസിന് പഠിക്കുകയാണിപ്പോൾ.

