✍🏻ഷാബൂസ് അഹമ്മദ്.
നിയാസിന്റെ പേരിന് മുന്നെ അവൻ സ്വയം ചാർത്തിയ കൗതുകം തോന്നുന്ന 'കണ്ണു' എന്ന പദം കൊണ്ട് അവനെന്താണ് ഉദ്ദേശിച്ചത് എന്ന് പലവട്ടം ചോദിച്ചിട്ടും തന്റെ സ്വസിദ്ധമായ ചെറു പുഞ്ചിരിയിൽ മറുപടി ഒതുക്കുന്ന പ്രീയ സ്നേഹിതൻ നിയാസ് ഒരുപാട് ഉത്തരങ്ങൾ ബാക്കിയാക്കി ഏക മകനെ നമ്മളെ ഏൽപ്പിച്ചു തിരിച്ചു വരാത്ത ലോകത്തിലേക്ക് യാത്ര പോയി.
കൊടിഞ്ഞിപ്പുറത്ത് കാദർ കാക്കയുടെ മൂന്നാമത്തെ മകനും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നിറ സാനിധ്യവുമായിരുന്ന നിയാസ് വൈദ്യ ശാസ്ത്രം പോലും ഇരുട്ടിൽ തപ്പിയ നാല് മാസത്തോളം നീണ്ട ചികിത്സക്ക് ശേഷമാണ് ഇന്നലെ രാത്രിയോടെ നമ്മോട് വിടപറഞ്ഞത്. തലച്ചോറിൽ സംഭവിച്ച അണുബാധയെ തുടർന്ന് അർദ്ധ ബോധാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലും കഴിഞ്ഞ നീയാസിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധ്യതമായ മുഴുവൻ മാർഗങ്ങളും ഉപയോഗിച്ച് ഡോക്ടർമാർ നടത്തിയ എല്ലാ പരീക്ഷണങ്ങളും വിഫലമായി.
നീയാസിന്റെ പിതാവ് കൊടിഞ്ഞിപ്പുറത്ത് കാദറാക്ക മൂന്ന് വർഷം മുമ്പ് മരിക്കുമ്പോൾ ഉമ്മ സഫിയാത്തക്കും ഭിന്നശേഷിക്കാരനായ സഹോദരൻ അമീറിനും താങ്ങും തണലുമായി നിന്ന നിയാസ് തന്റെ ജോലിയിലും പൊതുരംഗത്തും ഊർജ്വസലനായി നിൽക്കെയാണ് രോഗത്തിന് കീഴടങ്ങുന്നത്.
ജീവിതത്തിൽ ഒട്ടേറെ പരീക്ഷങ്ങൾക്ക് വിധേയയായ കുടുംബമാണ് കാദറാക്കയുടേത്. എന്റെ സഹപാഠിയായിരുന്ന നിയാസിന്റെ ജേഷ്ടൻ റഷീദിന്റെ ഇരുപതാം വയസ്സിലുള്ള മരണം നൽകിയ ഷോക്കിൽ നിന്ന് മരണം വരെ കാദറാക്ക മോചിതനായിട്ടില്ല. എലിപ്പനി എന്ന നിഗമനത്തിൽ നീയാസിനെ പോലെ ഏതാണ്ട് ഇതേ അവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സക്കിടെയാണ് റഷീദ് മരിച്ചത്.
റഷീദിന്റെ ആകസ്മിക വിയോഗം സൃഷ്ടിച്ച വേദന മറികടക്കാൻ അന്ന് അഞ്ചു വയസ്സുകാരനായിരുന്ന കൊച്ചനിയൻ നിയാസിന്റെ കുസൃതിയും കുന്നാഴ്മകളുമാണ് ശിഷ്ട്ടകാലം കാദറാക്കക്കും
സഫിയാത്തക്കും കൂട്ടായത്.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം അമ്മാവന്മാരുടെയും സമപ്രായക്കാരായ അവരുടെ മക്കൾക്കുമൊപ്പം ഉമ്മ വീടായ താത്തൂർ കേന്ദ്രീകരിച്ച് നിർമ്മാണ ജോലിയിൽ ഏർപ്പെട്ട നീയാസിന് ചെറുവാടിയെ പോലെ സ്വന്തമാണ് താത്തൂരും.
ബാപ്പയുടെ മരണശേഷം രോഗിയായ ഉമ്മയുടെയും ഉമ്മയെ മാത്രം ആശ്രയിച്ചു കഴിയുന്ന ജേഷ്ടൻ അമീറിന്റെയും ഏക അത്താണിയായ നിയാസ് തന്റെ പുതിയ സംഭ്രഭമായ 'സ്നേഹമതിൽ' നിർമ്മാണ മേഖലയിൽ കരുപിടിച്ചു വരെയാണ് വിടപറയുന്നത്. ചുള്ളിക്കാപറമ്പ് ടൗൺ യൂത്ത് ലീഗ് സെക്രട്ടറിയും വൈറ്റ് ഗാർഡ് അംഗവുമായ നിയാസ് അസുഖം തിരിച്ചറിയുന്ന നിമിഷം വരെ പൊതുരംഗത്ത് സജ്ജീവമായിരുന്നു.
മുപത്തിയഞ്ചാം വയസ്സിൽ പടച്ചവൻ തിരിച്ചുവിളിച്ച നീയാസിന്റെ ആരോഗ്യ സ്ഥിതി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ദിനം മുതൽ ഓരോ നിമിഷവും മോശമായികൊണ്ടിരുന്നു. ചില നേരങ്ങളിൽ തിരിച്ചുവരവിന്റെ സൂചന കാണിച്ചെങ്കിലും വൈകാതെ പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചുപോകും. ഒരു മിനുട്ട് പോലും വുട്ടുനിൽക്കാതെ ആശുപത്രി കിടക്കക്ക് അരികിലും മെഡിക്കൽ കോളേജ് വരാന്തയിലും ഐ സി യു വിന് മുമ്പിലും അസാമാന്യ മനക്കരുത്തോടെ പതറാതെ നീയാസിനെ പരിപാലിച്ച അവന്റെ പ്രീയതമ എല്ലാം കൊണ്ടും പുതു തലമുറ കുടുംബിനികൾക്ക് മാതൃകയാണ്.
ഇന്ന് കാലത്ത് ഒമ്പത് മണിക്ക് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദ് ഖബരിസ്ഥാനിൽ ബാപ്പയുടെ അവസാന യാത്രക്ക് ചാരെ നിന്ന് വിതുമ്പുന്ന പന്ത്രണ്ട് വയസ്സുകാരൻ മുഹമ്മദ് ആദിക്കും കുടുംബത്തിന്നും ഈ നഷ്ട്ടം സഹിക്കാനുള്ള കരുത്ത് നൽകിയും പ്രീയ നീയാസിനെ സ്വർത്തിൽ പ്രവേശിപ്പിച്ചും റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ
Tags:
HISTORY

