പന്നിക്കോട്: കഴിഞ്ഞ ദിവസങ്ങളിൽ നമ്മിൽ നിന്നും വിട പറഞ്ഞ സമസ്തയുടെ സജീവ പ്രവർത്തകനും വെസ്റ്റ് കൊടിയത്തൂർ ദാറുൽഹികം (ഇസ്‌ലാമിക് സെന്റർ) മദ്രസ്സ സ്ഥാപിക്കുന്നതിലും നടത്തിപ്പിലും മജ്ലിസുന്നൂർ സംഘടിപ്പിക്കുന്നതിലും നേതൃത്വം നൽകിയിരുന്ന വ്യക്തിയുമായിരുന്ന തെന്നഞ്ചേരി അബ്ദുറഹ്മാൻ ഹാജി, ദീർഘകാലം ചെറുവാടിയിലെ വ്യാപാരിയും അവശരെ സഹായിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്ന വ്യക്തിയും ദീനീ കാര്യങ്ങളിൽ സഹായിയുമായിരുന്ന സ്രാമ്പിക്കൽ മുഹമ്മദ് സാഹിബ്, സമസ്തയുടെ മൂഹിബ്ബും സഹകാരിയും ആയിരുന്ന വെള്ളങ്ങോട്ട് മുഹമ്മദ് എന്ന കുഞ്ഞുണ്ണി, കഴിഞ്ഞ ദിവസം ഗൾഫിൽ വെച്ച് നമ്മോട് വിട പറഞ്ഞ പ്രിയപ്പെട്ട കോഴിപ്പള്ളി റഷീദ്, പാചക കലയിൽ വൈദഗ്ദ്യം കൊണ്ടും മറ്റും നാട്ടുകാരുടെ പ്രിയങ്കരനുമായിരുന്ന കുറ്റി ക്കാട്ട് കുന്ന് അബൂബക്കർ സാഹിബ് എന്നിവരുടെ പേരിൽ അനുസ്മരണവും പ്രത്യേക ദുആ മജ്ലിസും പന്നിക്കോട് ഹിദായത്തുസ്സ്വിബ് യാൻ മദ്രസ്സ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി സി. കെ ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. പന്നിക്കോട് ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുൽ റഊഫ് ബാഖവി ദുആ മജ്ലിസിന് നേതൃത്വം നൽകി.
കൊടിയത്തൂർ പഞ്ചായത്ത് സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളായ അമ്പലക്കണ്ടി മുഹമ്മദ് ശരീഫ്, വൈത്തല അബൂബക്കർ സാഹിബ്, മൊയ്‌തീൻ പുത്തലത്ത്, സാദിഖ് ചെറുവാടി, അസീസ് ചാത്തപറമ്പ്, ടി.കെ അബൂബക്കർ, എ.പി.സി മുഹമ്മദ്, ഷൌക്കത്ത് പന്നിക്കോട്, സലാം ഒങ്ങുങ്ങൽ, എ.പി ശംസുദ്ധീൻ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.കെ.എസ്.എസ്.എഫ് മേഖല ജനറൽ സെക്രട്ടറി ഷാഫി കൊന്നാലത്ത് സ്വാഗതവും എൻ.പി മെഹ്ബൂബ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR

